മടിക്കൈ: മാടം ക്ഷേത്രത്തിന് സമീപത്തെ തേക്കിനിയില്‍ കെ. രോഹിണി (66) കുഴഞ്ഞുവീണ് മരിച്ചു. റാക്കോല്‍ മുകുളം സ്വയംസഹായസംഘം വാര്‍ഷികാഘോഷത്തില്‍ കസേരക്കളി മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. ചട്ടഞ്ചാല്‍ ട്രഷറിയിലെ താത്കാലിക ജീവനക്കാരിയായിരുന്നു. മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: പരേതരായ കാര്യ കുഞ്ഞിക്കണ്ണന്‍ നായര്‍, കാര്യ ലക്ഷ്മിയമ്മ.