- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ഗൃഹപ്രവേശന ചടങ്ങിന് എത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്‌കൂളിലെ പ്രധാനാധ്യാപകന് പിടിയില്‍
11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന് പിടിയില്‍
കാസര്‍കോട്: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രധാന അധ്യാപകന്‍ പിടിയില്‍. കുമ്പളയില്‍ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ സുധീര്‍ (48) ആണ് പിടിയിലായത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുധീര്‍.
കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീര്‍ പഠിപ്പിച്ചിരുന്നു. ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോള്‍ ഇവിടെ നിന്ന് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
Next Story




