- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ആള്‍മറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള കിണറ്റില്‍ വീണ്; കുഞ്ഞ് വീണത് കുളിപ്പിക്കുന്നതിനിടെയെന്ന് കുടുംബം; ദുരൂഹതയെന്ന് പോലിസ്
രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് അടച്ചുറപ്പുമുള്ള കിണറ്റില്‍ വീണ്
തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ടില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പോലിസ്. കുഞ്ഞിനെ മാതാവ് കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു എന്നാണ് കുടുംബം പോലിസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലിസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കുട്ടി മരിച്ച സഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആള്‍മറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള കിണറിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത്രയും സുരക്ഷയുള്ള കിണറ്റില്‍ കൈക്കുഞ്ഞ് എങ്ങനെ വീണു എന്നതിലാണ് പോലിസിന് സംശയം. ഈ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ മാതാവില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
കുട്ടിയുടെ മാതാവ് കുളിപ്പിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണ് മരിച്ചുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച ആദ്യമൊഴി. ഇതില്‍ പൊരുത്തക്കേടുള്ളതായി പോലീസ് പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളുണ്ടാകും.
പോലീസ് ഇന്‍സ്പെക്ടര്‍ ബാബുമോന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനും മൃതദേഹം പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നത്.




