ആലപ്പുഴ: സംസ്ഥാനത്ത് പച്ചക്കറിവിലയില്‍ ഒരാഴ്ചയ്ക്കിടെ വന്‍ കുതിപ്പ്. കഴിഞ്ഞയാഴ്ചവരെ വില കുറയുകയായിരുന്ന സവാളയുടെ വില ഇരുപതില്‍തില്‍നിന്ന് 28-30 രൂപയായി. ബീന്‍സിന്റെ വില ഇരട്ടിയായി. ഒരു കിലോ ഉള്ളിക്ക് കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നെങ്കില്‍ ഈയാഴ്ച 55-60 ആണ്. കോവയ്ക്ക, ബീന്‍സ്, കാരറ്റ്, പയര്‍ തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. 33 രൂപയായിരുന്ന ഏത്തപ്പഴത്തിന് 40 രൂപയായി.

കോയമ്പത്തൂരില്‍നിന്നാണ് പച്ചക്കറികള്‍ കൂടുതലയി എത്തുന്നത്. ലഭ്യത കുറയുന്നതാണ് വില കൂടാന്‍ കാരണം. എല്ലാവര്‍ഷവും ഈ സമയത്ത് പച്ചക്കറിവില കൂടാറുണ്ടെന്നു കച്ചവടക്കാര്‍ പറഞ്ഞു.