തിരുവനന്തപുരം: അമിതമായി മദ്യപിച്ച പേര്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്. യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധമെത്തിയ 72 പേര്‍ക്കെതിരെയാണ് കേസ്. റെയില്‍വേ പൊലീസിന്റെ 'ഓപ്പറേഷന്‍ രക്ഷിത'യുടെ ഭാഗമായാണ് പരിശോധന. വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണത്തെ തുടര്‍ന്നാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താന്‍ പരിശോധന നടത്തിയത്.