കോട്ടക്കല്‍: കോട്ടക്കലില്‍ 200 രൂപ മഹാമേള എന്ന സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. രാവിലെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിനുള്ളില്‍ ആളുകള്‍ താമസിക്കുന്നതായാണ് വിവരം. ഇവരെ കെട്ടിടത്തിന്റെ പിറകില്‍ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ പടരുന്നത് നിയന്ത്രിക്കുന്നുണ്ട്.