- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് കുഴഞ്ഞ് വീണ് മരിച്ചു
ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂര്‍ : ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാര്‍ഡ് മരിച്ചു. കാഞ്ഞിലേരി മൊളൂര്‍ സ്വദേശി പ്രഭാകരന്‍ (58) ആണ് മരിച്ചത്. പ്രഭാകരന്‍ കുഴഞ്ഞ് വീണ ഉടന്‍ നാട്ടുകാരും ബസ് തൊഴിലാളികളും പൊലിസും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യമെത്തിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം ആംബുലന്‍സില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ കുറെക്കാലമായി ശ്രീകണ്ഠാപുരം ബസ് സ്റ്റാന്‍ഡില്‍ ഹോം ഗാര്‍ഡായി ജോലി ചെയ്തു വരികയാണ് പ്രഭാകരന്‍.
Next Story




