കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി. യന്ത്രത്തകരാറിനെ തുടര്‍ന്ന് ലോറി കുടുങ്ങിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി ഒരു മണിയോടെ ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വണ്‍വേയായി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്.

ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു.