- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ കളിമാറും; പത്ത് വര്‍ഷം വരെ ജയില്‍ വാസം
ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ കളിമാറും; പത്ത് വര്‍ഷം വരെ ജയില്‍ വാസം
തിരുവനന്തപുരം: എസ്ഐആറില്‍ പ്രതിഷേധം രൂക്ഷമായിരിക്കേ, ബിഎല്‍ഒമാരുടെ ജോലി തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍. ബിഎല്‍ഒമാര്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച പൊതുസേവകരാണെന്ന് കേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ബിഎല്‍ഒമാര്‍ക്ക് പോലീസ് സഹായം ഉറപ്പാക്കും. ബിഎല്‍ഒമാരെ തടയുന്നത് 10 വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ്. സാമൂഹികമാധ്യമങ്ങള്‍ വഴിയോ സൈബറിടത്തിലോ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ ഐടി ആക്ടനുസരിച്ച് നടപടിയെടുക്കും.
കണ്ണൂരില്‍ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പണിമുടക്കിയ ബിഎല്‍ഒമാരെ പിരിച്ചുവിടുമെന്നത് വ്യാജപ്രചാരണമാണെന്നും കേല്‍ക്കര്‍ വ്യക്തമാക്കി. ആത്മഹത്യ സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിഷനു കൈമാറി. അനീഷ് ജോര്‍ജിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കും.




