- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഴപ്പിലങ്ങാട് സ്വദേശിക്ക് കഠിന തടവും പിഴയും
മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഴപ്പിലങ്ങാട് സ്വദേശിക്ക് കഠിന തടവും പിഴയും
കണ്ണൂര്‍ :വില്‍പനയ്ക്കായി വാഹനത്തില്‍ കടത്തുകയായിരുന്ന എംഡി എം എയും ലഹരി ഗുളികളുമായി പിടിയിലായ പ്രതിക്ക് രണ്ട് വര്‍ഷം മൂന്ന് മാസം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവും അനുഭവിക്കണം.
കണ്ണൂര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലെ ബൈത്തുല്‍ തൗഫീക്ക് മന്‍സിലില്‍ സി വി റുഹൈബിനെ (35)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. 2019 സെപ്റ്റംബര്‍ ആറിന് രാത്രി എട്ടര മണിക്ക് മുള്ളേരിയ - ജാല്‍സൂര്‍ റോഡില്‍ കുണ്ടാറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്‍വശത്തുവെച്ചാണ് ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ വി.ബാബു, വിസി സന്തോഷ്‌കുമാര്‍, കെ വി സുരേഷ് , കെ പ്രദീഷ്, എം.എ പ്രഭാകരന്‍, ടി വി സജിത്ത് , എ .ശ്രീകാന്ത്, എ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട എക്‌സൈസ് സംഘം മയക്കുമരുന്നു മായിവാഹനം ഉള്‍പ്പെടെ പ്രതികളെ അറസ്റ്റു ചെയ്തത്.
കേസിന്റെ തുടരന്വേഷണം കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍ ,ഡി ബാലചന്ദ്രന്‍ എന്നിവരായിരുന്നു. കേസിലെ രണ്ടാം പ്രതി കന്‍സുല്‍ ഹക്ക് ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.




