- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം വാങ്ങി ലൈവ് ലൊക്കേഷനടക്കം മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തല്‍; മുഖ്യസൂത്രധാരനായ ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഉത്തർപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പത്തനംതിട്ട: പണംവാങ്ങി വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ഡേറ്റ റെക്കോഡുകളും ചോര്‍ത്തിയെടുത്ത് നല്‍കിയിരുന്ന സംഘത്തിലെ സൂത്രധാരനായ മീററ്റ് സ്വദേശിയായ സോനു എന്നു വിളിക്കുന്ന പ്രവീണ്‍കുമാര്‍ (36)ആണ് പിടിയിലായത്. പത്തനംതിട്ട പോലീസിലെ പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍നിന്നും ഇയാളെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
ഇയാള്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായ കോണ്‍സ്റ്റബിള്‍ ആണ്. കേസിലെ ഒന്നാംപ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി. ജോസ്, രണ്ടാംപ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍ (37) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
സംഘത്തിലുള്ള പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി.കെ.സുനില്കൃഷ്ണന്, സബ് ഇന്‍സ്പെക്ടര്‍ വി.െഎ.ആശ, എഎസ്ഐ സി.ആര്.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെ. രാജേഷ്, എം.ആര്. പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ സഫൂറാമോള്‍ എന്നിവരാണ് അറസ്റ്റ് നടത്തിയത്.




