- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് തൊഴില്‍ കോഡുകളുടെ ഏകപക്ഷീയമായ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏകാധിപത്യ നീക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കം; കോര്‍പറേറ്റ് ഭരണവര്‍ഗത്തിനെതിരായ പോരാട്ടം തുടരണമെന്ന് എംഎ ബേബി
ന്യൂഡല്‍ഹി: ചരിത്രപരമായ കര്‍ഷക സമരത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും സംയുക്ത ആഹ്വാനത്തെ തുടര്‍ന്ന് തൊഴിലാളികളും കര്‍ഷകരും രാജ്യവ്യാപകമായി പ്രതിഷേധത്തിലാണെന്നും കോര്‍പറേറ്റ് ഭരണവര്‍ഗത്തിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
നാല് തൊഴില്‍ കോഡുകളുടെ ഏകപക്ഷീയമായ വിജ്ഞാപനം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏകാധിപത്യ നീക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണെന്നും ഇത് കോര്‍പറേറ്റുകള്‍ക്ക് അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനും ഏത് പ്രതിരോധവും ക്രിമിനല്‍വല്‍ക്കരിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുവെന്നും എം എ ബേബി എക്സില്‍ കുറിച്ചു.
Next Story




