- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയ്ക്ക് 5 വര്‍ഷവും 10 മാസവും കഠിന തടവും 66,000രൂപ പിഴയും വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ഇരവിപേരൂര്‍ കോഴിമല അഭ്രംകാലായില്‍ വീട്ടില്‍ പ്രേംകുമാര്‍ എന്നു വിളിക്കുന്ന ഓമനക്കുട്ടനെ (48)യാണ് ജഡ്ജ് ടി. മഞ്ജിത് ശിക്ഷിച്ചത്.
പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാനും വിധിയില്‍ നിര്‍ദ്ദേശമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം മൂന്നു മാസവും 10 ദിവസവും അധികമായി കഠിനതടവ് അനുഭവിക്കണം സ്വന്തം വീട്ടുമുറ്റത്തിരുന്ന അതിജീവിതയോട് പ്രതി അതിക്രമം കാട്ടുകയായിരുന്നു. തിരുവല്ല എസ്.ഐ സുരേന്ദ്രന്‍പിളളയാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളില്‍ എ.എസ്.ഐ. ഹസീന സഹായിയായി.




