കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എരുമേലി - മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ക്രാഷ് ബാരിയറില്‍ ഇടിച്ച് വാഹനം നിന്നതോടെ താഴ്ചയിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്.