തൃശ്ശൂര്‍: വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് വീട് കുത്തി തുറന്ന് മോഷണം. കല്ലൂര്‍ പാലയ്ക്കല്‍പറമ്പ് സ്വദേശി കുന്നത്തുപറമ്പില്‍ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ കള്ളന്മാര്‍ എടുത്തിട്ടില്ല. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കള്‍ അകത്തുകടന്നതായാണ് സൂചന. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.