- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണം
മംഗളൂരു: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ ഒന്നിലധികം ദിവസങ്ങളില്‍ നടത്തുന്നതിന് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തല്‍, ഭാഗികമായി റദ്ദാക്കല്‍ എന്നീ ക്രമീകരണങ്ങള്‍ നടത്തി.
ഡിസംബര്‍ 21, 27 തീയതികളില്‍ കോയമ്പത്തൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 56603 കോയമ്പത്തൂര്‍ ജങ്ഷന്‍ - ഷൊര്‍ണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ യാത്ര പാലക്കാട് ജങ്ഷനില്‍ അവസാനിപ്പിക്കും. ഈ ട്രെയിന്‍ സര്‍വീസ് പാലക്കാട് ജങ്ഷനും ഷൊര്‍ണൂര്‍ ജങ്ഷനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ഡിസംബര്‍ 10, 17 തീയതികളില്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 56602 ഷൊര്‍ണൂര്‍ ജങ്ഷന്‍ - കോഴിക്കോട് പാസഞ്ചര്‍ യാത്ര ഫറോക്കില്‍ അവസാനിപ്പിക്കും. ഫറോക്കിനും കോഴിക്കോടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
ഡിസംബര്‍ 21, 27 തീയതികളില്‍ നിലമ്പൂര്‍ റോഡില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 56608 നിലമ്പൂര്‍ റോഡ് - പാലക്കാട് ജങ്ഷന്‍ പാസഞ്ചര്‍ യാത്ര ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.
ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്ന് പാലക്കാട് ജങ്ഷനിലേക്ക് ഒരു അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 56608 ന്റെ അതേ സ്റ്റോപ്പുകള്‍ ഈ പ്രത്യേക ട്രെയിനിന് ഉണ്ടാവും.
ഡിസംബര്‍ 07, 14, 21, 28, ജനുവരി 04 തീയതികളില്‍ എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 12977 എറണാകുളം ജംഗ്ഷന്‍ - അജ്മീര്‍ ജങ്ഷന്‍ മരുസാഗര്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഴിയില്‍ ഒരു മണിക്കൂര്‍ നിയന്ത്രിക്കും.
ഡിസംബര്‍ 07, 14, 21, 28, ജനുവരി 04 തീയതികളില്‍ ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 12224 എറണാകുളം ജംഗ്ഷന്‍ - ലോകമാന്യതിലക് തുരന്തോ സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്‌സ്പ്രസ്, വഴിയില്‍ ഒരു മണിക്കൂര്‍ നിയന്ത്രിക്കും.
ഡിസംബര്‍ 12, 19, 26, 2026 ജനുവരി 02 തീയതികളില്‍ എറണാകുളം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16338 എറണാകുളം ജങ്ഷന്‍ - ഓഖ ദ്വൈവാര എക്‌സ്പ്രസ് യാത്രയില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിവെക്കും.
ഡിസംബര്‍ 17, 22, 24, 29, 31 തീയതികളില്‍ പാലക്കാട് ടൗണില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16844 പാലക്കാട് ടൗണ്‍ - തിരുച്ചിറപ്പള്ളി ജങ്ഷന്‍ എക്‌സ്പ്രസ് യാത്രയില്‍ 30 മിനിറ്റ് നിര്‍ത്തിവെക്കും.
ഡിസംബര്‍ 21, 27 തീയതികളില്‍ എറണാകുളം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 66610 എറണാകുളം ജങ്ഷന്‍ - പാലക്കാട് ജങ്ഷന്‍ മെമു യാത്രയില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിവെക്കും.
ഡിസംബര്‍ 21, 27 തീയതികളില്‍ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16382 കന്യാകുമാരി - പൂനെ ജങ്ഷന്‍ എക്‌സ്പ്രസ് യാത്രയില്‍ 40 മിനിറ്റ് നിര്‍ത്തിവെക്കും.
ഡിസംബര്‍ 29, 30 തീയതികളിലും 2026 ജനുവരി 01, 02, 03, 04, 05, 06 തീയതികളിലും ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 56604 ഷൊര്‍ണൂര്‍ ജങ്ഷന്‍ - കോയമ്പത്തൂര്‍ ജംഗ്ഷന്‍ പാസഞ്ചര്‍ യാത്രയില്‍ 30 മിനിറ്റ് നിര്‍ത്തിവെക്കും.
ഡിസംബര്‍ 28 ന് ബരൗണി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12521 ബരൗണി ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ വീക്ക്ലി എക്‌സ്പ്രസ് യാത്രയില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിവെക്കും.
ഗോരഖ്പൂര്‍ ജങ്ഷനില്‍ നിന്ന് 2026 ജനുവരി 04 ന് ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 12511 ഗോരഖ്പൂര്‍ ജംഗ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് രപ്തിസാഗര്‍ ത്രൈ-വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഴിയില്‍ 01 മണിക്കൂര്‍ 10 മിനിറ്റ് നിയന്ത്രിക്കും.
ഡിസംബര്‍ 10, 17, 24 തീയതികളില്‍ ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ - കണ്ണൂര്‍ എക്‌സ്പ്രസ്, വഴിയില്‍ ഒരു മണിക്കൂര്‍ നിയന്ത്രിക്കും.
ഡിസംബര്‍ 10, 17, 24 തീയതികളില്‍ ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍ - ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് 01 മണിക്കൂര്‍ നിയന്ത്രിക്കും.
ഡിസംബര്‍ 10, 17, 24 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12082 തിരുവനന്തപുരം സെന്‍ട്രല്‍ - കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്രയില്‍ 50 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഡിസംബര്‍ 10, 17 തീയതികളില്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്രയില്‍ 50 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഡിസംബര്‍ 11, 18 തീയതികളില്‍ മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍ - ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് യാത്രയില്‍ 40 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഡിസംബര്‍ 22-ന് ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22637 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഴിയില്‍ 01 മണിക്കൂര്‍ 40 മിനിറ്റ് നിര്‍ത്തിവെക്കും.
ഡിസംബര്‍ 23ന് ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 22637 ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഴിയില്‍ 01 മണിക്കൂര്‍ നിര്‍ത്തിവെക്കും




