കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജനങ്ങള്‍ക്ക് തൃപ്തികരമാകുന്ന രീതിയില്‍ പാര്‍ടി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൊലിപ്പുറത്തെ ചികിത്സ സാധ്യമല്ല. സ്വാഭാവികമായും പാര്‍ടി നടപടിയുണ്ടാകും. കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ പുകഞ്ഞ കൊള്ളിയാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പാര്‍ടി ഏല്‍പ്പിച്ചത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ മതിലുചാടാനല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.