വിഴിഞ്ഞം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള കുടുംബം ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെയാണ് സംഭവം. വിഴിഞ്ഞം അഗ്നിരക്ഷാ സ്റ്റേഷനു മുന്നിലായിരുന്നു അപകടം. നെയ്യാറ്റിന്‍കര സ്വദേശികളായ അജയ് കുമാറും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് അഗ്നിരക്ഷാസേനാ അധികൃതര്‍ പറഞ്ഞു.

അപകടം കണ്ട സേനാംഗങ്ങള്‍ ഓടിയെത്തി കാറിന്റെ തീ നിയന്ത്രണവിധേയമാക്കി. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. യാത്രക്കാരെ ഉടന്‍ പുറത്തിറക്കാന്‍ ആയത് വലിയ അപകടം ഒഴിവാക്കി.

സ്റ്റേഷനില്‍ ഉണ്ടായിരുന്ന സേനാംഗങ്ങള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് കാറിന് അടുത്തേക്ക് ഓടിയെത്തിയത്. തീ പെട്ടെന്ന് പടരുകയായിരുന്നു. ഉടന്‍തന്നെ തീ നിയന്ത്രണ വിധേയമാക്കി സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസറായ സനു ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനേഷ് സന്തോഷ് കുമാര്‍ പ്രദീപ് രതീഷ് സാജന്‍ രഹില്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.