മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കെ പുരത്തെ തലപ്പള്ളി വീട്ടിലെ ടി. അജീഷാണ് (45) പൊലീസ് പിടിയിലായത്. ചിത്രം പ്രചരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതിജീവിതയുടെ ചിത്രം ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. താനൂര്‍ സിഐ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിലാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് ഇന്നലെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.