- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ബീച്ചില്‍ കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയ നിലയില്‍ മൃതദേഹം; മരിച്ചത് കോഴിക്കോട് മുഖദാര്‍ സ്വദേശി; അന്വേഷണം തുടങ്ങി
കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആസിഫിനെ ബുധനാഴ്ച വൈകീട്ട് ബീച്ചില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Next Story




