- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ കുറിച്ച് ്ലൈംഗിക പരാമര്‍ശം നടത്തി വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ അറസ്റ്റില്‍
അതിജീവിതയെ കുറിച്ച് ്ലൈംഗിക പരാമര്‍ശം നടത്തി വീഡിയോ; യൂട്യൂബര്‍ അറസ്റ്റില്‍
കോട്ടയം: അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യൂട്യൂബര്‍ പിടിയില്‍. വേളൂര്‍ പതിനഞ്ചില്‍കടവ് സ്വദേശി ജെറിന്‍ (39) ആണ് അറസ്റ്റിലായത്. ജെറിന്‍ അതിജീവതയെക്കുറിച്ച് ലൈംഗിക പരാമര്‍ശം നടത്തി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
നവംബര്‍ 30നാണ് സംഭവം. 'വോയിസ് ഓഫ് മലയാളി' എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ഇയാള്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ ലഭിച്ച അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക് വിഡിയോ ലിങ്കിന്റെ യുആര്‍എല്‍ പരിശോധിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തില്‍ പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കേസ് കോട്ടയം സൈബര്‍ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Next Story




