- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയര്‍ പഞ്ചറായി റോഡില്‍ കുടുങ്ങിയ സിമെന്റ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോവളം: ടയര്‍ പഞ്ചയറായതതിനെ തുടര്‍ന്ന് റോഡിന്റെ വലതുഭാഗത്ത് കുടുങ്ങിപ്പോയ സിമെന്റലോറിയുടെ പിന്നില്‍ ബൈക്കിടിച്ചു അടിയിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റിരുന്ന യുവാവ് മരിച്ചു . നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പുന്നയ്ക്കാട് വാറുവിള വിനീഷ് ഭവനില്‍ പി.വിജയന്റെയും പുഷ്പലതയുടെയും മകന്‍ വി.പി. വിനീഷ് ( 28) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒന്‍പതോടെ കോവളം ട്രാഫിക് സിഗ്നല്‍ കഴിഞ്ഞുളള ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തിലെ നടക്കുന്ന നിര്‍മാണ കമ്പയുടെ സൂപ്പര്‍വൈസറായിരുന്നു. ഇത് സംബന്ധിച്ച് രാവിലെ പെരുമ്പഴൂതൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകവെയായിരുന്നു അപകടമെന്ന് കോവളം പോലീസ് പറഞ്ഞു. ലോറി കോവളം പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട്ടില്‍ നിന്ന് സിമെന്റ് കയറ്റിവന്ന ലോറി കോവളം സിഗ്നല്‍ കഴിഞ്ഞതോടെ ടയര്‍ പഞ്ചറായി റോഡിന്റെ വലതുഭാഗത്ത് കുടുങ്ങിയിരുന്നു. ടയറിന്റെ പഞ്ചറുമാറ്റുന്നതിനായി ഡ്രൈവര്‍ കടയന്വേഷിച്ച് പോയിരുന്നപ്പോഴായിരുന്നു അപകടം. ലോറിയുടെ പിന്നിലിടിച്ച് വിനിഷീന്റെ ഹെല്‍മെറ്റ് തെറിച്ചുപോയിരുന്നു.
ലോറിയുടെ അടിഭാഗത്ത് തെറിച്ച് വീണ വിനീഷിനെ നാട്ടുകാരും കോവളം പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ദേശീപാതയുടെ ആംബുലന്‍സിനെ വിളിച്ചുവരുത്തി ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൈകിട്ട് ആറോടെ മരിച്ചു. സഹോദരി: വി.പി ലതിക(അധ്യാപിക- ആലപ്പുഴഎച്ച്.എസ്.എസ്)




