തൃശൂര്‍: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.