തിരുവനന്തപുരം: ജയിലിലെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തില്‍നിന്ന് പിന്‍മാറിയത്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഏഴു ദിവസമായി രാഹുല്‍ ജയിലിലാണ്.

രാഹുലിന്റെ നിരാഹാര സമരത്തെ കോടതി വിമര്‍ശിച്ചിരുന്നു. നിരാഹാരം പൊലീസിനെ സമ്മര്‍ദത്തിലാക്കാനാണ്. അനുവദിച്ചാല്‍ മറ്റ് തടവുകാരും ഇത് ആവര്‍ത്തിക്കുമെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. നേരത്തേ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു.