- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടേക്ക്ഓഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി; ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ കയറിക്കൂടി പ്രാവ്; വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനിടെ വീണ്ടും ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനം
ടേക്ക്ഓഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി; ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ കയറിക്കൂടി പ്രാവ്
ബെംഗളൂരു: ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രാവ് കയറിക്കൂടി. ബെംഗളൂരു വഡോദര ഇന്‍ഡിഗോ വിമാനത്തിലാണ് ടേക്ക്ഓഫിന് തൊട്ട് മുന്‍പ് പ്രാവ് കാബിനുള്ളില്‍ കയറിയത്. ഇന്‍ഡിഗോ വിമാനങ്ങള്‍ രാജ്യവ്യാപകമായി റദ്ദാക്കുന്നതും വൈകുന്നതും തുടരുന്നതിനിടെ, വിമാനത്തിനുള്ളില്‍ പ്രാവ് കയറിയ സംഭവം ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് വിമാനത്തിനുള്ളില്‍ പ്രാവിനെ കാണുന്നത്. പ്രാവ് പിന്നീട് യാത്രക്കാരുടെ തലയ്ക്കു മുകളിലൂടെ പറന്നു നടക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം. യാത്രക്കാരും വിമാന ജീവനക്കാരും പ്രാവിനെ പിടികൂടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. യാത്രക്കാരില്‍ ഒരാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി കമന്റുകളാണ് വിഡിയോയ്ക്കു താഴെ വന്നത്. തുടര്‍ന്ന് സംഭവം ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു.




