- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ; ചോദ്യക്കടലാസില്‍ മാറ്റങ്ങളുമായി സിബിഎസ്ഇ
പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ; ചോദ്യക്കടലാസില്‍ മാറ്റങ്ങളുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി: പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി സിബിഎസ്ഇ. 2026-ലെ പരീക്ഷയിലാണ് മാറ്റങ്ങള്‍. സയന്‍സ്, സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസുകള്‍ വിവിധ ഭാഗങ്ങളായി തിരിച്ചതാണ് പ്രധാനമാറ്റമെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ചോദ്യക്കടലാസ് പരിചയപ്പെടുന്നതിനായി ഇതിന്റെ മാതൃക രയലെമരമറലാശര.ിശര.ശി ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*സയന്‍സ്: മൂന്ന് ഭാഗങ്ങള്‍. സെക്ഷന്‍ എ -ബയോളജി, ബി-കെമിസ്ട്രി, സി-ഫിസിക്സ്
*സോഷ്യല്‍ സയന്‍സ്: നാല് ഭാഗങ്ങള്‍. സെക്ഷന്‍ എ -ഹിസ്റ്ററി, ബി -ജ്യോഗ്രഫി, സി -പൊളിറ്റിക്കല്‍ സയന്‍സ്, ഡി -ഇക്കണോമിക്സ്.
പരീക്ഷയെഴുതുമ്പോള്‍, ഉത്തരക്കടലാസ് സയന്‍സിന് മൂന്ന് ഭാഗമായും സോഷ്യല്‍ സയന്‍സിന് നാല് ഭാഗമായും തിരിക്കണം. ബന്ധപ്പെട്ട ഭാഗത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുമാത്രമേ ആ ഭാഗത്തെ ഉത്തരങ്ങള്‍ എഴുതാവൂ. ഒരു ഭാഗത്തെ ഉത്തരം മറ്റൊരു ഭാഗത്ത് എഴുതുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. ഇങ്ങനെവന്നാല്‍ മൂല്യനിര്‍ണയം നടത്തില്ല. മാത്രമല്ല, ഫലം പ്രഖ്യാപിച്ചതിനുശേഷമുള്ള പരിശോധനയിലോ പുനര്‍മൂല്യനിര്‍ണയത്തിലോ ഇവ പരിഗണിക്കില്ല.




