- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം തെക്കേക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഭര്‍ത്താവിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഭാര്യയ്ക്കും തോല്‍വി; ഇരുവരും തോറ്റത് ബിജെപിയോട്
പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തില്‍ മത്സരിച്ച ഭര്‍ത്താവിനും ഭാര്യയ്ക്കും തോല്‍വി. കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഭര്‍ത്താവിനും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഭാര്യയ്ക്കും തോല്‍വി. പന്തളം തെക്കേക്കര പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഗോപി, ഭാര്യ 14-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ഉഷ എന്നിവരാണ് പരാജയപ്പെട്ടത്.
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ ഗോപി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാമതായി. 435 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥിയായ മനോജ് ആണ് രണ്ടാംവാര്‍ഡില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിബിന്‍നാഥിന് 411 വോട്ട് ലഭിച്ചു.
ഗോപിയുടെ ഭാര്യ ഉഷ പന്തളം തെക്കേക്കര പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇവിടെയും ബിജെപിയ്ക്കാണ് ജയം. 357 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥി മഞ്ജു കൃഷ്ണയാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ഉഷയ്ക്ക് 327 വോട്ടുകള്‍ കിട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി സുധയ്ക്ക് കിട്ടിയത് 106 വോട്ടുകളും.




