ആലുവ: മുട്ടത്ത് മെട്രോ പില്ലറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു. ബിലാല്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് ഗുരുതരമായ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മെട്രോ പില്ലര്‍ നമ്പര്‍ 189ല്‍ ബൈക്ക് നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ബിലാല്‍ ആയിരുന്നു.

അപകടം നടന്ന ഉടന്‍ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിലാലിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബിലാലിനും അനന്ദുവിനും തലയ്ക്കാണ് പരിക്കേറ്റത്. അനന്തുവിന്റെ പരിക്ക് കാര്യമായുള്ളതാണെന്നാണ് വിവരം. അപകടമുണ്ടായ സമയം അധികം ട്രാഫിക് ഇല്ലാതിരുന്നതിനാല്‍ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ചത് തന്നെയാകാമെന്നാണ് ലഭിക്കുന്ന വിവരം.