പത്തനംതിട്ട: വടശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് ആണ് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ കാല്‍ അറ്റുപോയി. ബസ് കാലിലേക്ക് വീണാണ് കാല്‍ അറ്റത്.

49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വടശേരിക്കര പമ്പ റോഡില്‍ അപകടം തുടര്‍ക്കഥയാകുകയാണ്. ഈ മണ്ഡലകാലത്ത് മാത്രം നാലാമത്തെ ബസാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്.