- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്ത്; മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. ചെറിയകൊണ്ണി സ്വദേശി വിജയകുമാരന്‍ നായര്‍ (59) ആണ് മരിച്ചത്. തിരഞ്ഞെടുപ്പില്‍ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച ഉച്ചയോടെ മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് മകന്‍ കണ്ടതോടെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
മണമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. വിജയകുമാരന്‍ നായര്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.




