- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു; ആറുമാസമായി ചികില്‍സയിലായിരുന്ന രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു
കണ്ണൂര്‍: കളിക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തില്ലങ്കേരി പള്ള്യം എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മെയ് 14നായിരുന്നു കളിക്കുന്നതിനിടയില്‍ ഫാത്തിമയ്ക്ക് അബദ്ധത്തില്‍ പൊള്ളലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ ഫാത്തിമ കഴിഞ്ഞ ആറു മാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
Next Story




