- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; കെ എസ് യു നേതാവിനെ പുറത്താക്കി
തിരുവനന്തപുരം: ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തിയ കെ എസ് യു നേതാവിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുല്‍ പള്ളിച്ചലിനെതിരെയാണ് നടപടി. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെ എസ് യു നേതൃത്വം അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
പാരൂര്‍ക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്‌റ്റൈല്‍ പിറന്നാളാഘോഷം നത്തിയത്. ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിച്ചല്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായിരുന്നു ഗോകുല്‍. പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചല്‍ ഗോകുലിനൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.




