- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍. ഫോര്‍ട്ട് പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കേസെടുക്കണോ എന്നതില്‍ പൊലീസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ക്ഷേത്രത്തിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയുടെ ഗ്ലാസില്‍ ഒരു ലൈറ്റ് കണ്ട് പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാള്‍ ധരിച്ചിരിക്കുന്നത് മെറ്റാ ഗ്ലാസാണെന്ന് കണ്ടെത്തിയത്. ഗ്ലാസ് പരിശോധിച്ചപ്പോള്‍ ക്ഷേത്രത്തിലെ ചില ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതായി പൊലീസ് മനസിലാക്കി. അതിനാല്‍ ഇതൊരു കുറ്റകൃത്യമായി കരുതി കേസെടുക്കണോ എന്നതിലാണ് പൊലീസ് ഇപ്പോള്‍ ചര്‍ച്ചകളും പരിശോധനകളും നടത്തുന്നത്. പ്രായമുള്ള ആളാണ്. ഇയാള്‍ക്ക് മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പാണ് സമാനമായ മറ്റൊരു സംഭവം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്നത്. അന്ന് ഗുജറാത്ത് സ്വദേശിയായ ഒരാളാണ് മെറ്റാ ഗ്ലാസ് ധരിച്ചെത്തിയത്.




