കാസര്‍ഗോഡ്: വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കരിന്തളം സ്വദേശി ലക്ഷ്മി (80) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ്. ഇതിന് പുറമേ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു.

അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്.