താനെ : മ്യാന്‍മറില്‍ 'സൈബര്‍ അടിമകളായി' തടവിലാക്കപ്പെടുകയും അന്താരാഷ്ട്ര സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയും ഏഴ് പേരെ മഹാരാഷ്ട്ര പൊലീസ് രക്ഷപെടുത്തി. മീരാ ഭയാന്‍ദര്‍ വസായ് വിരാര്‍ (എംബിവിവി) ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പേരെ മോചിപ്പിച്ചു. മ്യാന്‍മറിലെ മ്യവാഡി ടൗണ്‍ഷിപ്പിലെ കുപ്രസിദ്ധമായ കെ കെ പാര്‍ക്കിലാണ് ആളുകളെ തടവിലാക്കിയിരുന്നത്.

'മ്യാന്‍മറില്‍ തടങ്കലിലായിരുന്ന മീരാ റോഡ് നിവാസികളായ സയ്യിദ് ഇര്‍തിസ് ഫസല്‍ അബ്ബാസ് ഹുസൈനും അമ്മാര്‍ അസ്ലം ലക്ഡാവാലയും രക്ഷപെട്ട് നയനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 2025 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ബാങ്കോക്കില്‍ ജോലി വാഗ്ദാനം ചെയ്ത് പരിചയക്കാരായ ആസിഫ് ഖാനും അദ്‌നാന്‍ ഷെയ്ക്കും തങ്ങളെ പ്രലോഭിപ്പിച്ചതായി ഇരുവരും വെളിപ്പെടുത്തി. എന്നാല്‍ ബാങ്കോക്കിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഇവരെ മ്യാന്‍മറിലേക്ക് കൊണ്ടുപോയതായി അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ മദന്‍ ബല്ലാല്‍ പറഞ്ഞു.