- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസില്‍ വരുന്നവരോട് മര്യാദയോടെ പെരുമാറണം; എന്നാല്‍ ഭയപ്പെടേണ്ടതില്ല; മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ്
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ് ബസുകാരും, ഏജന്റുമാരും കള്ളപ്പരാതിയുമായി വരും, ഞാന്‍ അത്തരം കള്ള പരാതി സ്വീകരിക്കില്ല സത്യസന്ധമായി ജോലി ചെയ്യുന്നവരോട് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓഫീസില്‍ വരുന്നവരോട് മര്യാദയോടെ പെരുമാറണം, എന്നാല്‍ ഭയപ്പെടേണ്ടതില്ല. നിലവിലുള്ള ഒഴിവുകള്‍ ഒരു ദിവസം പോലും വൈകാതെ പിഎസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക സാഹചര്യം അനുസരിച്ചേ പുതിയ കെഎസ്ആര്‍ടിസിയിലെ ഒഴിവുകള്‍ ഉണ്ടാകുകയുള്ളുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
Next Story




