കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറും തീര്‍ഥാടക ബസുമായി കൂട്ടിയിടിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകന്‍ ജെസ്വിന്‍ സാജു (19 ) ആണ് മരിച്ചത്. എരുമേലി ചരളയില്‍ വച്ച് ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം.

മൂവാറ്റുപുഴയില്‍ പഠിക്കുന്ന സഹോദരനെ ബസില്‍ കയറ്റി വിടാന്‍ ഇരുവരും സ്‌കൂട്ടറില്‍ എരുമേലിക്ക് പോകവേയാണ് അപകടം. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂള്‍ അധ്യാപകന്‍ സാജു ആണ് ജെസ്വിന്റെ പിതാവ്.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിയാണ് ജെസ്വിന്‍. മൃതദേഹം മേരി ക്യുന്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.