- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും
വാളയാർ ആൾക്കൂട്ട കൊലപാതകം; മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും
തൃശൂര്‍: പാലക്കാട് വാളയാറില്‍ വംശീയ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായണ്‍ ഭാഗേലിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30ന് വിമാനമാര്‍ഗം റായ്പുരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധു ശശികാന്ത് ഭാഗേല്‍ പറഞ്ഞു. കുടുംബം മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരി വഴിയാണ് യാത്ര. തൃശൂരില്‍നിന്ന് ഒരു ഉദ്യോഗസ്ഥന് നെടുമ്പാശ്ശേരി വരെയുണ്ടാകും.
റായ്പുരില്‍നിന്ന് അവരുടെ ഗ്രാമത്തിലേക്കുള്ള ആംബുലന്‍സ് ഇവിടെനിന്ന് ബുക്ക് ചെയ്തിട്ടുണ്ട്. മരണവിവരമറിഞ്ഞ് ഇവിടെയെത്തിയ രാം നാരായണിന്റെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാമാതാവ്, മറ്റു ബന്ധുക്കള്‍ എന്നിവരെയും വിമാനമാര്‍ഗം സ്വദേശത്തെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
Next Story




