പെരുമ്പാവൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. അസം സ്വദേശി മഫീസ് ഉള്‍ ഇസ്ലമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോടതി നടപടികള്‍ക്കിടെയാണ് സംഭവം.ശുചിമുറിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ കൈയിലെ വിലങ്ങ് അഴിച്ചിരുന്നു. ശുചിമുറിയുടെ വെന്റിലേറ്റ് തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ മഫീസ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. താഴേക്ക് ചാടിയെങ്കിലും ഇയാള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടല്ല.