കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലം ബീച്ച് റോഡില്‍ ബൈക്ക് വൈദ്യുതി തൂണില്‍ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സൗത്ത് ബസാര്‍ മക്കാനിക്ക് സമീപത്തെ ഹാജിറ മാന്‍ഷനില്‍ സാജിദ് മുഹമ്മദ് ഹുസൈന്റെയും ഫാമിയുടെയും മകന്‍ സയ്യിദ് ഹംദാന്‍ ഹുസൈനാ (19) ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോര്‍ട്ടിന് സമീപമായിരുന്നു അപകടം. ശ്രീചന്ദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

മംഗളൂരു യേനപ്പോയ ആര്‍ട്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് ഹംദാന്‍. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സഹോദരങ്ങള്‍: ഫലഖ്, ബതൂല്‍, ഈസ. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മക്കാനി ഖബര്‍സ്ഥാനില്‍. നടക്കും.