ബത്തേരി : കേണിച്ചിറ ടൗണില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ ബസിടിച്ച് മരിച്ചു. താഴമുണ്ട പറമ്പില്‍ മത്തായി (60) ആണ് മരിച്ചത്. വ്യാഴം വൈകീട്ട് ആറിന് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നിലെ നടവയല്‍ ബിനാച്ചി റോഡ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാനന്തവാടിയില്‍ നിന്നും ബത്തേരിക്കുള്ള കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മത്തായിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളി പകല്‍ രണ്ടിന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് കാത്തോലിക്ക പള്ളി സെമിത്തേരിയില്‍. ഭാര്യ: ഷീജ. മക്കള്‍: അമല്‍ വര്‍ഗീസ്, അഞ്ജലി.