കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വിപണിയില്‍ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്. പുതുവര്‍ഷ ആഘോഷങ്ങള്‍ വരാനിരിക്കെ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെയാണ് ഇരുവരും പിടിയിലായത്.

ഇന്ന് വെളുപ്പിന് 1.20ന് എത്തിയ എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന ഷാനവാസ്, അബ്ദുല്‍ നാസര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരെ ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.