- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃശ്ശൂര്‍ പാറളം പഞ്ചായത്തില്‍ ബിജെപിക്ക് അട്ടിമറി ജയം

X
തൃശ്ശൂര്‍: പാറളം പഞ്ചായത്തില്‍ ബിജെപിക്ക് അട്ടിമറി ജയം. ബിജെപിയുടെ അനിത പ്രസന്നനാണ് പഞ്ചായത്ത് പ്രസിഡന്റ്. വര്‍ഷങ്ങളായി എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച പഞ്ചായത്താണ് പാറളം. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് പാറളം പഞ്ചായത്തില്‍ ആദ്യമായി ബിജെപി ഭരണംപിടിച്ചത്.
കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു ഭരണം. ഇത്തവണ യുഡിഎഫും എന്‍ഡിഎയും ആറ് സീറ്റുകള്‍ വീതവും എല്‍ഡിഎഫ് അഞ്ച് സീറ്റും നേടി. ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെയാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് അഞ്ച് വോട്ട് മാത്രമാണ് കിട്ടിയത്. ആറ് വോട്ട് നേടിയ ബിജെപിയുടെ അനിത പ്രസന്നനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.
Next Story


