- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം നിയമസഭയിലും ആവര്‍ത്തിക്കുമെന്ന് ഫാദര്‍ യൂജിന്‍ പെരേര
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര. ജനങ്ങളോടൊപ്പം ആര് നില്‍ക്കുന്നുവോ അവരോടൊപ്പം ജനങ്ങളും പങ്കുച്ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനയും ദിശാസൂചകവും അതാണെന്നും യൂജിന്‍ പെരേര വ്യക്തമാക്കി.
കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാതെ ഭരണകൂടങ്ങള്‍ മാറിനില്‍ക്കുകയാണ്. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടും ശ്രദ്ധയോടും കൂടി ഇടപെടുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ നിലപാടുകള്‍ പ്രകടമാകും. ജനങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. തീരദേശ ജനത അവരുടെ ശക്തി തെരഞ്ഞെടുപ്പിലൂടെ കാണിക്കുമെന്നും ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി.




