- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി5മുതല്‍7 വരെ
സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി5മുതല്‍7 വരെ
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്2026ജനുവരി05മുതല്‍07വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും.
ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം,വികസനകാര്യം,ക്ഷേമകാര്യം,ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ4സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം,പൊതുമരാമത്ത്കാര്യം,ആരോഗ്യ വിദ്യാഭ്യാസകാര്യം,ക്ഷേമകാര്യം എന്നിങ്ങനെ5 സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റകളില്‍ ധനകാര്യം,വികസനകാര്യം,ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം,വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ6സ്റ്റാന്റിങ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം,വികസനകാര്യം, ക്ഷേമകാര്യം,ആരോഗ്യകാര്യം,മരാമത്ത്കാര്യം നഗരാസൂത്രണകാര്യം,നികുതി അപ്പീല്‍കാര്യം,വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ8സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.
ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പ്പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. യോഗ സ്ഥലം,തീയതി,സമയം എന്നിവ ഉള്‍പ്പെട്ട നോട്ടീസ് എല്ലാ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും യോഗതീയതിക്ക്5ദിവസം മുന്‍പ് ബന്ധപ്പെട്ട വരണാധികാരി നല്‍കും. നാമനിര്‍ദ്ദേശം വരണാധികാരിക്ക് സമര്‍പ്പിക്കേണ്ട അവസാനതീയതിയും സമയവും നോട്ടീസിലുണ്ടാകും. ചെയര്‍മാന്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും യോഗതീയതിക്ക്2ദിവസം മുന്‍പാണ് നല്‍കുക.
സ്റ്റാന്റിങ് കമ്മിറ്റി അംഗ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വയം നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശത്തെ മറ്റൊരു അംഗം നിര്‍ദ്ദേശിക്കേണ്ടതോ പിന്താങ്ങേണ്ടതോ ഇല്ല. നാമനിര്‍ദ്ദേശപത്രികയ്ക്ക് പ്രത്യേക ഫോറങ്ങളും നിര്‍ണ്ണയിച്ചിട്ടില്ല.
ധനകാര്യമുള്‍പ്പെടെയുള്ള എല്ലാ സ്റ്റാന്റിങ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സ്ഥാനത്തേയ്ക്ക് സ്ത്രീകളല്ലാത്ത അംഗങ്ങള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ പാടില്ല. ചെയര്‍മാന്‍ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ത്രീ സംവരണസ്ഥാനത്തേക്കായിരിക്കും ആദ്യം തിരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണസ്ഥാനങ്ങള്‍ നികത്തിയതിന് ശേഷം മാത്രമേ മറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂ.
സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ യോഗത്തില്‍ ഹാജരായിട്ടുള്ള അംഗങ്ങളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം (Preferential Voting) വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക.




