കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍, റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിപാടി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് തിരികെ പോകവേ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.

വലിയ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകര്‍ കടത്തിവിട്ടതെങ്കിലും തിരക്കിനിടെയില്‍ അതെല്ലാം തകര്‍ന്നു. രാത്രി 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയതെന്നാണ് വിവരം. വേടന്‍ എത്താന്‍ താമസിച്ചതായിരുന്നു കാരണം.