- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കടത്ത് സംഘത്തിന്റെ കാര്‍ തടഞ്ഞ് പോലീസ്; സിനിമയെ വെല്ലുന്ന സാഹസികതയ്ക്കൊടുവില്‍ മൂന്നുപേര്‍ പിടിയില്‍; ഒരാള്‍ രക്ഷപ്പെട്ടു
കോഴിക്കോട്: ലഹരിക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി പോലീസ്. കോഴിക്കോട് പന്തീരങ്കാവിനടുത്ത് വെച്ചാണ് സംഭവം നടന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് സംഘം ലഹരിക്കടത്ത് സംഘം സഞ്ചരിച്ച കാര്‍ തടയുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തതായാണ് വിവരം. ഇവരുടെ പക്കല്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നു.
പോലീസിന്റെ പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. വാഹനം തടഞ്ഞപ്പോള്‍ പോലീസിനെ ആക്രമിക്കാനും പ്രതികള്‍ ശ്രമിച്ചു.




