- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവര്ഷപ്പുലരിയില് അയ്യപ്പദര്‍ശന പുണ്യം; ഭക്തജനത്തിരക്കില്‍ സന്നിധാനം, മരക്കൂട്ടം വരെ നീണ്ട ക്യൂ
ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്നതോടെ പുതുവര്‍ഷ പുലരിയില്‍ ഭക്തജനത്തിരക്കിലമര്‍ന്ന് സന്നിധാനം. പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരുടെ വലിയ ഒഴുക്കാണ് ദൃശ്യമാകുന്നത്. മരക്കൂട്ടം പിന്നിട്ട് നടപ്പന്തല്‍ വരെ ക്യൂ നീണ്ടിരിക്കുകയാണ്. പുതുവര്‍ഷ ദിനത്തില്‍ മാത്രം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ മലകയറിയെന്നാണ് പ്രാഥമിക കണക്കുകള്‍.
മകരവിളക്ക് സീസണിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ മാത്രം 1,20,256 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടതുറന്ന ശേഷം ബുധനാഴ്ച വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവയ്ക്ക് പുറമെ കാനനപാത വഴിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. സത്രം-പുല്ലുമേട് വഴി ബുധനാഴ്ച മാത്രം 4898 പേര്‍ സന്നിധാനത്തെത്തി. മുക്കുഴി വഴി രണ്ടുദിവസത്തിനിടെ 16,411 പേരാണ് ദര്‍ശനത്തിനെത്തിയത്.
Next Story




