- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം ക്ലാസുകാരനെ കോട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ചു; അധ്യാപകന്‍ പിടിയില്‍
പാലക്കാട്: പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംസ്‌കൃത അധ്യാപകന്‍ പിടിയിലായി. സംസ്‌കൃത അധ്യാപകനായ അനിലിനെയാണ് ചിറ്റൂര്‍ ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ കോട്ടേഴ്‌സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി തന്റെ സുഹൃത്തുക്കളോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിയെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. നിര്‍ബന്ധപൂര്‍വ്വം കുട്ടിയെ കോട്ടേഴ്‌സിലെത്തിച്ചാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്.
കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്‍ തന്നെ ഇത്തരമൊരു ഹീനകൃത്യം ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യും.




