- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം; ഒരു മരണം
തൊടുപുഴ: മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ് മരിച്ചത്.രവി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കതിന നിറച്ചതിന് സമീപമുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സഹായിയെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story




